ന്യൂഡൽഹി: അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി. ജോയിന്‍റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്ന ഡൽഹി പൊലീസ് സ്പെഷ്യല്‍ എസ്ടാബ്ലിഷ്മെന്‍റ് ആക്ടിലെ 6 എ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. 6 എ എടുത്തു കളഞ്ഞ ഈ വിധിക്ക് മുന്‍കാല പ്രാബല്യമുണ്ടെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്. ഉന്നത ഉദ്യോസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നത് തുല്യതക്ക് വിരുദ്ധമാണെന്ന് 2014ല്‍ സുബ്രമണ്യം സ്വാമി നല്‍കിയ കേസിലാണ് സുപ്രീംകോടതി വിധിച്ചത്.