കല്ലമ്പലം :- റോഡ് ഗതാഗതം സുഗമവും അപകടരഹിതവും ആക്കുന്നതിനായി സ്കൂൾ ഡ്രൈവർമാർ, കണ്ടക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കായി കെ.ടി.സി.ടി. ഹയർസെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സ്കൂൾ ചെയർമാൻ എ.നഹാസ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. റോഡ് സുരക്ഷയെക്കുറിച്ചും, യാത്രപെരുമാറ്റചട്ടങ്ങളെക്കുറിച്ചും ഇന്റർനാഷണൽ ഡ്രൈവർ ട്രെയിനർ അർഷാദ് ഇബ്രാഹിം ക്ലാസ്സ് നയിച്ചു.സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, കൺവീനർ യു. അബ്ദുൽ കലാം, നവാസ്. എം. പി, നവാസ് ജെ.ബി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. സമീർ, വെഹിക്കിൾ ഇൻചാർജ് സജീർ.എ,കലാം, പി ആർ ഒ സുമയ്യ ബീവി എന്നിവർ പങ്കെടുത്തു.