തിരുവനന്തപുരം: തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പ്രകൃതി ഗാർഡൻസിൽ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതൻ ഏറെക്കാലം മസ്കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി ചെന്നൈയിൽ സ്പെയർപാർട്‌സ് വ്യാപാരം നടത്തിവരികയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് സുഗതനും സുനിലയും പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തത്. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങൾക്കു മുൻപ് ഈ ഹോട്ടലിൽ നടത്തിയിരുന്നു. വലിയ ആസ്തി ഉണ്ടായിരുന്ന സുഗതന് അടുത്തിടെ സാമ്പിത്തിക ബാധ്യത വന്നിരുന്നു.ഇതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)