മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട്; മാധ്യമങ്ങളെ കാണുന്നത് ഏഴു മാസത്തിന് ശേഷം
September 19, 2023
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് ആറു മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഏഴു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ മാധ്യമങ്ങളെ കണ്ടത്. എഐ കാമറ, മാസപ്പടി വിവാദം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എന്നിവയെല്ലാം കേരളത്തില്‍ ചര്‍ച്ചയായപ്പോഴും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നില്ല