ദില്ലി: ബാങ്കിങ് മേഖലയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. ഡിസംബർ 4 മുതൽ 2024 ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകൾ ആഹ്വനം ചെയ്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സമയത്ത് ബാങ്കുകളുടെ വിമുഖതയാണ് പണിമുടക്കിലേക്ക് നയിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി, 2024 ജനുവരി 19 മുതൽ 20 വരെ രാജ്യത്തുടനീളം സ്വകാര്യ- പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും യൂണിയൻ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു.
പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ഡിസംബർ 4 മുതൽ പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്