കിളിമാനൂർ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെ. രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കിളിമാനൂർ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ. രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ 11.00 മണിയോടെ പഞ്ചായത്ത് സെക്രട്ടറി മുൻപാകെയാണ് രാജി കത്ത് സമർപ്പിച്ചത്.

സിപിഎം ഭരണസമിതിയിലുള്ള പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഇക്കഴിഞ്ഞ മഞ്ഞപ്പാറ കാനാറ ഉപ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ഭരണത്തിൽ വീഴ്ച്ചകൾ സംഭവിക്കുന്നുണ്ടെന്നും, ഇത് ഉപതെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണമായെന്നും പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടതൊന്നുമാണ് ലഭിക്കുന്ന വിവരം. മറ്റ് പാർട്ടി മെമ്പർമാരെയും, പാർട്ടി ശാസിക്കുകയും ചെയ്തതായും പറയപ്പെടുന്നു. പാർട്ടിയിലെ വിഭാഗീയതയാണ് രാജിക്ക് കാരണമായതെന്നും ആരോപണമുണ്ട്.

 പുതിയ പ്രസിഡന്റ് ചുമതല യേൽക്കുന്നത് വരെ വൈസ് പ്രസിഡന്റ് ഷീബയ്ക്കാണ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല. പഞ്ചായത്തിലെ ജനങ്ങൾ പുതിയ പ്രസിഡന്റ് ആരാകും എന്നുള്ള ആകാംക്ഷയിലാണ്.