കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.തുടര്‍ന്ന് 14 വരെയുള്ള പത്തുദിവസ കാലയളവില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില ഉയര്‍ന്ന് 44000 കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് പിന്നീട് താഴാന്‍ തുടങ്ങിയത്. പത്തുദിവസത്തിനിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.