വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു .50 ശതമാനം മാര്‍ക്കോടെ ബി.എ ഹിന്ദിയോ രണ്ടാം ഭാഷാ ഹിന്ദിയിലുള്ള പ്ലസ്ടുവോ ജയിച്ചര്‍ക്ക് അപേക്ഷിക്കാം.രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം.പ്രായപരിധി 17നും 35 ഇടയില്‍. പട്ടികജാതി,പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണം ഉണ്ടാകും.അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30.അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,പത്തനംതിട്ട എന്ന വിലാസത്തിലോ 0473 4296496, 8547126028 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.