ഉൾനാടൻ മത്സ്യകൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളാകാം. 10 ഹെക്ടറിന് മുകളിൽ വിസ്തൃതിയുള്ളതും നിലവിൽ മത്സ്യകൃഷിക്ക് ഉപയോഗിക്കാത്ത പൊതു ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള ജലാശയങ്ങളിലും കനാലുകളിലും ശാസ്ത്രീയമായി മത്സ്യകൃഷി ചെയ്യുന്നതാണ് പദ്ധതി. കുടുംബശ്രീ ഗ്രൂപ്പുകൾ, മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങൾ, മറ്റ് സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്ക് പദ്ധതിയുടെ ഭാഗമാകാമെന്ന് തിരുവനന്തപുരം സോണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഒരു യൂണിറ്റ് വളപ്പ് സ്ഥാപിക്കുന്നതിന് 1.75 ലക്ഷം രൂപയാണ് അടങ്കൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. 60% സർക്കാർ ധനസഹായം ലഭിക്കും. താത്പര്യമുള്ളവർ മണക്കാടുള്ള ജില്ലാ മത്സ്യ ഭവനുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 0471 2464076.