ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 15ന് സ്പോട്ട് അഡ്മിഷൻ നടത്തും. സ്ട്രീം ഒന്നിൻ്റെ സ്പോട്ട് രജിസ്ട്രേഷൻ രാവിലെ 9 30നും സ്ട്രീം രണ്ടിന്റെ സ്പോട്ട് രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1:30നും ആരംഭിക്കും. സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് രാവിലെ 10.30 നും 11 മണിക്കുമായി അഡ്മിഷൻ നടക്കും. സ്ട്രീം രണ്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വർക്ക് ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് സ്പോട്ട് അഡ്മിഷൻ. 
പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കേണ്ടതാണ്. അഡ്മിഷന് വിദ്യാർത്ഥിയോടൊപ്പം രക്ഷകർത്താവ് ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവർ ആയിരം രൂപയും മറ്റുള്ളവർ 3,995 രൂപയും ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കേണ്ടതാണ്. പിടിഎ ഫണ്ട് പണമായി നൽകണം. നിലവിലുള്ള ഒഴിവുകളുടെ വിവരം www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

.
.
#Polytechnic #admission #deploma #course