ആദ്യം 20000 രൂപയുടെ വായ്പ അനിൽകുമാർ എടുത്തിരുന്നു അത് തിരിച്ചടച്ചു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്പകൾ അനിൽകുമാർ തിരിച്ചടച്ചു. അതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്പ തരാം എന്നുപറഞ്ഞ് ഓൺലൈൻ സംഘം മെസ്സേജ് വന്നത്. അനിൽകുമാർ അത് അപ്പോൾ തന്നെ നിരസിച്ചിരുന്നു.ഇതിന് ശേഷം ലോണെടുക്കാൻ നിർബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകൾ വരികയായിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഇദ്ദേഹത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ആപ്പ് അയക്കുകയായിരുന്നു.