വരയുടെ വർണ്ണങ്ങൾ വാരി വിതറിക്കൊണ്ട് വരയുത്സവം പ്രീ പ്രൈമറി കുഞ്ഞുമക്കളുടെ പത്ത് ഉത്സവങ്ങളിൽ രണ്ടാമത്തെ ഉത്സവം 🍁മനസ്സിനും കണ്ണിനും ആനന്ദദായകമായി. എസ്.എം.സി ചെയർമാൻ ശ്രീ.നാസിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എ.നജാം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും പ്രീ പ്രൈമറി ടീച്ചർ നന്ദിയും പറഞ്ഞ ചടങ്ങിൽ മേലാറ്റിങ്ങൽ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ മായ ടീച്ചറിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു.☘️ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും വ്യത്യസ്ത സന്ദർഭങ്ങൾ നൽകിക്കൊണ്ട് ചിത്രങ്ങൾ വരച്ചു.രക്ഷിതാക്കളുടെ സൃഷ്ടികൾ ഏവരേയും അത്ഭുതപ്പെടുത്തി.ഏറ്റവും മികവാർന്ന നിലയിൽ വരയുത്സവം സംഘടിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്ത പ്രീ - പ്രൈമറി അധ്യാപകർ, ആയ, പങ്കെടുത്ത രക്ഷിതാക്കൾ എല്ലാവരോടും നിറഞ്ഞ സ്നേഹം
റീജ സത്യൻ
പ്രാഥമിക അദ്ധ്യാപിക