വീട്ടുകാര്‍ക്കൊപ്പം പോകണമെന്ന് യുവതി; ഹൈക്കോടതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

കൊച്ചി: ഹൈക്കോടതി വരാന്തയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹേബിയസ് കോര്‍പസിലൂടെ ഹാജരാക്കിയ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.