കടുവയിൽ മുസ്‌ലിം ജമാഅത്ത്‌ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നബിദിനാചരണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

കടുവയിൽ മുസ്‌ലിം ജമാഅത്ത്‌ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നബിദിനാചരണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.കെ.ടി.സി.ടി നബിദിനാചരണ കമ്മിറ്റി കൺവീനർ ഐ മൻസൂറുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്‍റെ ഉദ്ഘാടനം മന്നാനിയാ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ പി.നസീർ നിർവഹിച്ചു.കേരള യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ആയ പി ഷിജു ഖാൻ, എക്സ് എം.എൽ.എ കെ.എസ് ശബരിനാഥൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. അജയൻ പനയറ (അസോസിയേറ്റ് പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) ലഫ്. ഡോ. ദീപു പി. കുറുപ്പ് (അസിസ്റ്റന്റ് പ്രൊഫസർ, NSS കോളേജ് നിലമേൽ) ഡോ. മേജർ യു. അബ്ദുൽ ഖലാം (പ്രിൻസിഷൽ, KTCT ആർട്സ് & സയൻസ് കോളേജ്)
എം. എസ്. ബിജോയ് (പ്രിൻസിപ്പൽ, KTCT HSS) എസ്. സജീവ് (സീനിയർ പ്രിൻസിപ്പൽ KTCT HS) എന്നിവരും പ്രഭാഷണം നടത്തുകയുണ്ടായി.
കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡന്‍റ് ഇ.ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ.എം.എ റഹീം, ട്രെഷറർ മുഹമ്മദ് ഷഫീഖ്.എൻ, മറ്റ് ഭാരവാഹികളായ , എ .നഹാസ്,എം.എസ് ഷെഫീർ,എ.താഹ,എ.അഫ്‌സൽ ,എസ് .മൻസൂറുദ്ദീൻ റഷാദി, ,എസ്.നൗഷാദ്, യു.അബ്ദുൽ കലാം ,മുനീർ മൗലവി,അഡ്വ:മുഹമ്മദ് റിയാസ്,നവാസ് മയിലാടുംപാറ,ഇർഷാദ് ബാഖവി, അബ്ദുൽ റഷീദ്,സൈനുലാബ്ദ്ധീൻ എന്നിവർ വേദിയിൽ സന്നിതരായിരുന്നു.