പാങ്ങോട് മതിരയിൽ പാങ്ങോട് മതിരയിൽ യുവാവ് മരിച്ച സംഭവം പേ വിഷ ബാധയേറ്റെന്ന സംശയംപാങ്ങോട് മതിര മനോജ് വിലാസത്തിൽ മഹേഷ് (37) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലിരിക്കെ ബുധനാഴ്ച മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് മഹേഷിനെ പേ വിഷ ബാധയുടെ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് വിഷ ബാധയേറ്റതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് മാസം മുമ്പ് മഹേഷിനെ വീട്ടിലെ വളർത്തുനായ മുറിവ് ഉണ്ടാകാത്ത രീതിയിൽ ചെറുതായി കടിച്ചിരുന്നു . രണ്ട ആഴ്ച മുമ്പ് വീട്ടിന് സമീപം ചത്ത് കിടന്ന പൂച്ചയേയും കുഴിച്ചിട്ടിരുന്നു . എന്നാൽ വളർത്ത് നായക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ തന്നെയുണ്ട് . ആരോഗ്യ വകുപ്പ് അധികൃതർ ഇന്ന് മഹേഷിന്റെ വീട് സന്ദർശിച്ചിരുന്നു .പേ വിഷ ബാധയുടെ സമാനമായ ലക്ഷണങ്ങൾ കാട്ടുന്ന രോഗങ്ങൾ വേറെയും ഉള്ളതിനാൽ മഹേഷിന്റെ മരണ കാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം റീപ്പോർട് കിട്ടിയാൽ മാത്രമേ പറയാനാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
അവിവാഹിതനാണ്. അച്ഛൻ: ഭുവനചന്ദ്രൻ. അമ്മ: ശോഭന. സഹോദരൻ: മനോജ്.