ജഴ്സിയിൽ ബിസിസിഐ ലോഗോയ്ക്ക് മുകളിൽ രണ്ട് നക്ഷത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയ ലോകകപ്പുകളെ സൂചിപ്പിക്കാനാണ് രണ്ട് നക്ഷത്രങ്ങൾ. എന്നാൽ ഇന്ത്യ മൂന്ന് ലോകകപ്പ് നേടിയെന്നും രണ്ട് നക്ഷത്രങ്ങൾ പോരെന്നും ആരാധക വിമർശനം ഉയർന്നിരുന്നു. ഏകദിന ലോകകപ്പിൽ ഇന്ത്യ രണ്ട് ലോകകപ്പ് മാത്രമാണ് നേടിയിട്ടൊള്ളു എന്നാണ് ഇതിനോട് അഡിഡാസിന്റെ വിശദീകരണം. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയെ നേരിട്ട് ഇന്ത്യ ലോകകപ്പ് യാത്രയ്ക്ക് തുടക്കമാകും.ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക സ്പോൺസറായ ഡ്രീം ഇലവൻ ജഴ്സിയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് അഡിഡാസ് ജഴ്സി പുറത്തിരിക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവിട്ട ജേഴ്സിയിലുള്ള ഡ്രീം ഇലവന്‍ എന്ന പേര് ലോകകപ്പ് ജേഴ്സിയില്‍ ഉണ്ടാകില്ല. തോളിലെ മൂന്ന് വെള്ള വരകളില്‍ ത്രിവർണ പതാകയെ സൂചിപ്പിക്കുവാൻ മൂന്ന് നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ജഴ്സിയിൽ ബിസിസിഐ ലോഗോയ്ക്ക് മുകളിൽ രണ്ട് നക്ഷത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയ ലോകകപ്പുകളെ സൂചിപ്പിക്കാനാണ് രണ്ട് നക്ഷത്രങ്ങൾ. എന്നാൽ ഇന്ത്യ മൂന്ന് ലോകകപ്പ് നേടിയെന്നും രണ്ട് നക്ഷത്രങ്ങൾ പോരെന്നും ആരാധക വിമർശനം ഉയർന്നിരുന്നു. ഏകദിന ലോകകപ്പിൽ ഇന്ത്യ രണ്ട് ലോകകപ്പ് മാത്രമാണ് നേടിയിട്ടൊള്ളു എന്നാണ് ഇതിനോട് അഡിഡാസിന്റെ വിശദീകരണം. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയെ നേരിട്ട് ഇന്ത്യ ലോകകപ്പ് യാത്രയ്ക്ക് തുടക്കമാകും.