ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ പള്ളിക്കൽ മേഖല മുഅല്ലിം ട്രെയിനിങ് ക്ലാസ് പലവക്കോട് മുസ്ലിം ജമാഅത്ത് മദ്രസ ഹാളിൽ വച്ച് നടന്നു

ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ പള്ളിക്കൽ മേഖല മുഅല്ലിം  ട്രെയിനിങ് ക്ലാസ് പലവക്കോട് മുസ്ലിം ജമാഅത്ത് മദ്രസ ഹാളിൽ വച്ച് നടത്തപ്പെട്ടു. ദക്ഷിണ കേരള ലജ്ജനത്തിൽ മുഅല്ലിമീൻ പള്ളിക്കൽ മേഖല പ്രസിഡന്റ് കടുവയിൽ ഷാജഹാൻ ബക്കാഫിയുടെ ദുആയോടുകൂടി സെക്രട്ടറി പള്ളിക്കൽ ഷാനവാസ് റഷാദി സ്വാഗതം ആശംസിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം പ്രമുഖ ട്രെയിനർ അടിവാട് അഹമ്മദ് കബീർ ബാഖവി നിർവഹിച്ചു. തുടർന്ന് വേക്കല്‍  അബ്ദുൽ കബീർ ബക്കാഫി, ഫസിലുദ്ദീൻ മൗലവി കാട്ടുപുതിശ്ശേരി, ത്വയ്ബ് മന്നാനി കാട്ടുപുതിശ്ശേരി, പലവക്കോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷരീഫ്, സെക്രട്ടറി നൗഷാദ്, ജോയിൻ സെക്രട്ടറി നജീബ്, ഷിഹാബ്, ജലീൽ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു