സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തി. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരുഗ്രാമിന് 5485 രൂപയും പവന് 43,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.മൂന്നു ദിവസം ഇടിഞ്ഞു നിന്ന സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലും എത്തിയിരുന്നു.
അതേസമയം ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ കുറഞ്ഞ് 77 രൂപയും എട്ട് ഗ്രാമിന് 4 രൂപ കുറഞ്ഞ് 616 രൂപയുമായിട്ടുണ്ട്.