സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലമുടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം, ദുരൂഹത

തൃശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ഞൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് അജ്ഞാതമൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം പ്രദേശത്ത് മറ്റൊരു വ്യക്തിയെ കാണാനില്ലെന്ന് പറഞ്ഞ് കുന്നംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ സെപ്റ്റിക് ടാങ്ക് കഴിഞ്ഞദിവസം വൃത്തിയാക്കിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് ലഭിക്കുന്ന വിവരം.