ശ്രീനാരായണഗുരുവിന്റെ 96 മത് മഹാസമാധി ദിനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിൽ നടന്ന ഉപവാസ യജ്ഞവും മഹാസമാധി സമ്മേളനവും ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ശിവഗിരി മഠത്തിൽ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്, ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദസ്വാമികൾ, ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ, ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ ശ്രീമദ് സൂക്ഷ്മാനന്ദ സ്വാമികൾ, ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമികൾ, മാനേജിങ് ഡയറക്ടർ എ വി എ ഗ്രൂപ്പ് എ വി അനൂപ് , അഡ്വക്കേറ്റ് വി ജോയ് എംഎൽഎ, മുൻ മിസ്സോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎ, ശ്രീ കെ എം ലാജി, അഡ്വക്കേറ്റ് സ്മിതാ സുന്ദരേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.