തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍ നിന്നാണ് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയത്. അതുവരെ രാജ്കുമാറിന്റെ അക്കൗണ്ടില്‍ 105 രൂപ മാത്രമാണുണ്ടായിരുന്നത്. തട്ടിപ്പാണെന്നാണ് രാജ്കുമാര് ആദ്യം കരുതിയത്. അതിനിടെ കൂട്ടുകാരന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിന് കിട്ടി.ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന തൂത്തുക്കുടിയില്‍ നിന്ന് രാജ്കുമാറിന് ഫോണ്‍ വിളിയെത്തി. 9,000 കോടി രൂപ അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്ന് കണ്ടെത്തിയത്. ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കുകയും ചെയ്തു.