ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു; പ്രദേശവാസിയെന്ന് പൊലീസ്

ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റൂറല്‍ എസ്.പി വിവേക് കുമാര്‍. പ്രദേശവാസിയാണ് പ്രതിയെന്നാണ് സൂചനയെന്ന് എസ്.പി പറഞ്ഞു. പ്രതിയുടെ ഫോട്ടോ പീഡനത്തിനിരയായ പെണ്‍കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശവാസിയാണ് പൊലീസിനേയും നാട്ടുകാരേയും വിവരമറിയിച്ച് തെരച്ചില്‍ നടത്തിയത്. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.


ആലുവയെ ഞെട്ടിച്ച് വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ചാത്തന്‍പുറത്തെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ?പെണ്‍കുട്ടിയുടെ കുടുംബം കേരളത്തിലുണ്ട്.