കണ്ണീർക്കടലായി മൊറോക്കോ; മരണസംഖ്യ 800 കടന്നു, 51 പേർ ​ഗുരുതരാവസ്ഥയിൽ

അങ്കാറ: മൊറോക്കോ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 832 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 600 ലധികം പേർക്ക് പരിക്കേറ്റു.ഇതിൽ 51 പേരുടെ നില ​ഗുരുതരമാണ്. ചരിത്ര ന​ഗരമായ മറാക്കഷിലടക്കം വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശിക സമയം വെള്ളിയാഴ്ട രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്. റിക്ടെർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കി.



ഗുരുതര പരിക്കുകളോടെ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റസ്റ്ററൊന്റുകളിൽ നിന്നും പബ്ബുകളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ചരിത്ര നഗരമായ മറാക്കഷിലുൾപ്പടെ നിരവധി നാശമുണ്ടായി.



കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രം​ഗത്തുണ്ട്.



നാഷനശ്ടങ്ങളുടെ കണക്ക് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മാരാക്കേഷിൽ നിന്ന് 70 കിലോമീറ്റർ ദൂരെ അറ്റ്ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾ മൊറോക്കോയ്കക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.