നാവായിക്കുളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് പുതിയതായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് (7.9.2023)നാളെ

കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിനു പുതുതായി അനുവദിച്ച ഫയർ ആൻഡ് റെസ്ക്യൂ വെഹിക്കിൾ ( ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ)കഴിഞ്ഞ ദിവസം ഫയർ സ്റ്റേഷനിൽ എത്തി ചേർന്നു . നിലയത്തിന്റെ പ്രവർത്തന മേഖലയിൽ (ടേൺ ഔട്ട്‌ ) ഭൂരിഭാഗം വരുന്ന ഇടുങ്ങിയ റോഡുകളിൽ കടന്നു ചെന്ന് തീയണയ്ക്കുന്നതിനും വിവിധ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ ഘടിപ്പിച്ചതുമാണ് ഈ വാഹനം. ഈ വാഹനത്തിന്റ ഫ്ലാഗ് ഓഫ്‌ ചടങ്ങ് ബഹുമാനപ്പെട്ട വർക്കല നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ശ്രീ വി. ജോയി. 07-09-23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നിലയത്തിൽ വച്ച് നടത്തും. തുടർന്ന് വാഹനത്തിന്റെ ഡെമോയും ഉണ്ടായിരിക്കുന്നതാണ്.