അങ്കാഡിയയിൽ നിന്നും നിന്നും 5.5 കോടി രൂപ വില വരുന്ന വജ്രമാണ് മോഷ്ടിച്ചത്. കൊള്ളയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഭക്തി താക്കർ പറഞ്ഞു. രണ്ട് അങ്കാഡിയ പെഡിയിൽ നിന്നും വജ്രങ്ങൾ അടങ്ങിയ അഞ്ച് ബാഗുകളുമായിട്ടാണ് പ്രതികളെ പിടികൂടിയത് എന്നും അവർ പറഞ്ഞു.
അങ്കാഡിയ പെഡി എന്നാൽ പരമ്പരാഗതമായ കൊറിയർ ഏജൻസിയാണ്. കാശും അതുപോലെ വളരെ അധികം വിലപ്പെട്ട വസ്തുക്കളും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തിക്കാനാണ് ഇവരെ ഉപയോഗിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നഗരത്തിലെ സർതാന പ്രദേശത്ത് നിന്നും അങ്കാഡിയമാർ വജ്രവുമായി സഞ്ചരിച്ചിരുന്ന കാർ കവർച്ചക്കാർ പിന്തുടരുന്നത് കാണാമായിരുന്നു. പിന്നീട് ഒരു പ്രദേശത്ത് വച്ച് അവർ വജ്രവുമായി പോകുന്ന വാഹനം തടയുകയും തോക്കിൻ മുനയിൽ നിർത്തിയ ശേഷം ഇവരിൽ നിന്നും 5.5 കോടിയുടെ വജ്രം കവരുകയും ചെയ്യുകയായിരുന്നു.
ലോക്കൽ പൊലീസിൽ നിന്നും ക്രൈം ബ്രാഞ്ചിൽ നിന്നും ഉള്ള പൊലീസ് സംഘം കൊള്ളസംഘത്തെ പിന്തുടർന്നു പിന്നീട് സമീപത്തുള്ള ജില്ലയിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു.