മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് വേണ്ടി നന്‍പകല്‍ നേരത്തെ മയക്കം സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഏറ്റുവാങ്ങി.സിനിമയിലെ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി വി ചന്ദ്രന് നല്‍കുന്നതില്‍ സര്‍ക്കാരിന് അഭിമാനം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.മികച്ച നടിക്കുള്ള പുരസ്‌കാരം വിന്‍സി സോണി അലോഷ്യസും മികച്ച സംവിധായാകാനുള്ള പുരസ്‌കാരം മഹേഷ് നാരായണനും, മികച്ച സിനിമക്കുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരിയും ഏറ്റുവാങ്ങി. സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് അര്‍ഹരായ കുഞ്ചാക്കോ ബോബനും അലന്‍സിയര്‍ക്കും ഒപ്പം 47 ഓളം പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകന്‍ ശ്യാമപ്രസാദിനും സമ്മാനിച്ചു.
പുരസ്‌കാര സമര്‍പ്പണത്തിന് ശേഷം പി ഭാസ്‌കരന്‍ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും അരങ്ങേറി