പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്‍ 5092 വോട്ടുകളുടെ വ്യക്തമായ ലീഡിലേക്ക്

പുതുപ്പള്ളിയില്‍ സെപ്തംബര്‍ 5ന് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍.

5092 വോട്ടുകള്‍ക്ക് യു.ഡി.എഫ് ഇടതു മുന്നണിയുടെ ജെയ്ക് സി. തോമസിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. 
ഇടതുമുന്നണിയുടെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളെയെല്ലാം വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതായാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.