*അക്ഷയകൾ അമിത ഫീസ് ഈടാക്കിയാൽ 5000 രൂപ പിഴ: രസീത് നൽകാതിരിക്കുക, മോശം പെരു മാറ്റം ഉണ്ടാവുക തുടങ്ങിയ സന്ദർഭങ്ങളി ലെല്ലാം പരാതി നൽകാം*

അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്ന തായി പരിശോധനയിൽ ബോധ്യപ്പെട്ടാൽ
5000 രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു.

എല്ലാ അക്ഷയ കേന്ദ്രങ്ങളിലും കൃ
ത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ അക്ഷയ ജില്ല ഓഫിസുകൾക്ക് നിർദേശം
നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ മറുപടിയിൽ വ്യക്തമാക്കി. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാന
ത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട ബ്ലോക്ക് കോഓഡിനേറ്റർ പരിശോധന നടത്തുന്നുണ്ട്.

 അക്ഷയകേന്ദ്രങ്ങളെക്കുറിച്ച്
പൊതുജനങ്ങൾക്കുള്ള പരാതികൾ 155300 ടോൾ ഫ്രീ നമ്പറിലോ 0471 2525444 എന്ന നമ്പറിലോ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.in ൽ ഇ-മെയിൽ അയക്കുകയോ ചെയ്യാം. സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുക, രസീത് നൽകാ തിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം പരാതി നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.