സ്വര്‍ണവില 44,000ല്‍ താഴെയെത്തി ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 320 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം കാഴ്ച വെച്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000ല്‍ താഴെ എത്തി. 43,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതല്‍ തിങ്കളാഴ്ച വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 320 രൂപ.