വെഞ്ഞാറമൂട് പുല്ലമ്പാറ തേമ്പാംമൂട് ചേറാട്ട്കുഴിയിൽ ഷൈൻ ഷീബ ദമ്പതികളുടെ 41 ദിവസം പ്രായമുള്ള മകൾ ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ രാവിലെ മാതാവ് കുഞ്ഞിന് പാൽ കൊടുത്തപ്പോൾ പെട്ടന്ന് കുഞ്ഞിന് ബോധക്ഷയം ഉണ്ടാകുകയും ഉടനെ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മാർട്ടത്തിലാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത് എന്ന് തിരിച്ചറിയുന്നത്. വൈകുന്നേരം കുഞ്ഞിന്റെ മ്യതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.