ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു; ചരിത്ര ജയത്തിലേക്ക് ചാണ്ടി ഉമ്മൻ.,ലീഡ് 38000 ലേക്ക്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു ചാണ്ടി ഉമ്മന്റെ ലീഡ്.2011ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൂജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം. ഇതാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ മറികടന്നത്. വോട്ടിങ് കേന്ദ്രത്തിനു പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 2629 തപാല്‍വോട്ടുകളാണ് ഇക്കുറിയുള്ളത്. തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മനായിരുന്നു ലീഡ്.