ചിതറ: മതിര മനോജ് വിലാസത്തിൽ മഹേഷ് (37) മരിച്ചത് പേവിഷബാധ മൂലമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഭുവനചന്ദ്രന്റെയും ശോഭനയുടെയും മകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മഹേഷ് കഴിഞ്ഞ ബുധനാഴ്ച ആണ് മരിച്ചത്. പിറ്റേ ദിവസം പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചിരുന്നു. മഹേഷിന് പെയിന്റിങ് ജോലിയായിരുന്നു. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് ആരോഗ്യ പ്രവർത്തകർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. വളർത്തു മൃഗങ്ങൾക്കും കുത്തിവയ്പ്പു നൽകി.