വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ചെങ്കൽപട്ടിനടുത്ത് ഭാര്യയുടെ വിവാഹ സാരിയിൽ തൂങ്ങി 27 കാരൻ ജീവനൊടുക്കി.

വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ച ചെങ്കൽപട്ടിനടുത്ത് ഭാര്യയുടെ വിവാഹ സാരിയിൽ തൂങ്ങി 27 കാരൻ ജീവനൊടുക്കി. ചെന്നൈ റാണിപ്പേട്ടയിൽ താമസിച്ചിരുന്ന ശരവണൻ സുങ്കുവച്ചത്തിരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ് മാസം മുൻപാണ് ശരവണന്റെ വിവാഹം വീട്ടുകാർ ആലോചിച്ചു തുടങ്ങിയത്. ഏതൊക്കെ ആലോചനകൾ വന്നിട്ടും ഒന്നിനും ശരവണൻ സമ്മതിച്ചില്ല.ശരവണന്റെ മനസ്സിൽ കളിക്കൂട്ടുകാരിയായ ശ്വേതയായിരുന്നു. അങ്ങനെ അവന്റെ ആഗ്രഹം വീട്ടിൽ പറഞ്ഞു. വീട്ടുകാർ ശ്വേതയുടെ വീട്ടുകാരുമായി ബന്ധത്തിന്റെ കുറിച്ച് സംസാരിച്ചു. അവർക്കും എതിർപ്പുണ്ടായിരുന്നില്ല. പണ്ട് മുതലേ ശരവണനെ അടുത്തു അറിയുന്ന ശ്വേതയുടെ മാതാപിതാക്കൾക്ക് അവനെ വളരെ ഇഷ്ടവുമായിരുന്നു. അങ്ങനെ ആ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി.ഞായറാഴ്ച ചെങ്കൽപട്ടിനടുത്ത് ദിമ്മാവരത്തെ 21 കാരിയായ രാജേശ്വരി എന്ന ശ്വേതയെ ശരവണൻ വിവാഹം കഴിച്ചു. ദമ്പതികൾ കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും ചേർന്ന് ഗംഭീരമായാണ് വിവാഹം നടത്തിയത്. ആദ്യ ദിവസം അവർ ശ്വേതയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.ചൊവ്വാഴ്ച, ദമ്പതികൾ വിവാഹത്തിന് ശേഷം ആദ്യമായി ദിമ്മാവരത്ത് എത്തി, അത് അവരുടെ കുടുംബ വീട്ടിലെ ആദ്യ രാത്രിയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരും മുറിയിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു. മുറിയിൽ വച്ച് പാൽ പകുതി പകുതി കുടിച്ച ശേഷം കുറച്ചു വർത്തമാനങ്ങൾ പറഞ്ഞു. അന്ന് മുഴുവനും ഉണ്ടായിരുന്ന തിരക്കിൽ നല്ല ക്ഷീണമുണ്ടായിരുന്നു. അതിനു ശേഷം വേഗം കിടന്നെന്ന് ശ്വേത പറഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ശ്വേതയുടെ നിലവിളി കേട്ട് വീട്ടുകാർ ഞെട്ടി.അവൾ മുറിയിൽ നിന്ന് ഓടി കരഞ്ഞുകൊണ്ട് ബോധരഹിതയായി താഴെ വീണു. രക്ഷിതാക്കൾ മുറിക്കുള്ളിൽ ചെന്നപ്പോൾ ശ്വേതയുടെ വിവാഹ സാരിയിൽ ശരവണനെ തൂങ്ങിമ, രിച്ച നിലയിൽ കണ്ടെത്തി. ചെങ്കൽപട്ട് താലൂക്ക് പോലീസ് സംഘം മൃ, തദേ, ഹം അഴിച്ചു പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. ശരവണൻ ചൊവ്വാഴ്ച രാത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചതായും ഹണിമൂണിന് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞതായും ശ്വേത പോലീസിന് മൊഴി നൽകി.ബുധനാഴ്ച പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ശരവണൻ മാതാപിതാക്കളോട് പറഞ്ഞു. ചെങ്കൽപട്ട് പോലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് ശ്വേതയേയും മാതാപിതാക്കളേയും ചോദ്യം ചെയ്തു വരികയാണ്. ശരവണന്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്‌ക്ക്‌ അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പോലീസ് പറഞ്ഞു.