ഇതാണ് ആ ഭാഗ്യശാലികൾ; തിരുവോണം ബമ്പർ 25 കോടിയടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും

ചെന്നൈ: തിരുവോണം ബമ്പർ 25 കോടിയടിച്ചത് പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും.കൂപ്പുസ്വാമി, രാമസ്വാമി, നടരാജൻ എന്നിവരാണ് മറ്റ് മൂന്ന് പേർ. തമിഴ് നാട് തിരുപ്പൂർ സ്വദേശികൾ ആണെന്നാണ് വിവരം. വാളയാറിൽ നിന്ന് ടിക്കറ്റെടുത്തത് നാല് പേർ ചേർന്നാണ്. നാല് ദിവസം മുൻപ് ആണ് ടിക്കറ്റെടുത്തത്.

ഇപ്പോൾ പാണ്ഡ്യരാജ് ചെന്നൈയിൽ ആണ് ഉള്ളത്.കൂടുതൽ വിവരങ്ങൾ ടിക്കറ്റ് കൈമാറിയ ശേഷം പറയാമെന്ന് പാണ്ഡ്യരാജ് അറിയിച്ചു