അണ്ടൂർക്കോണം : അണ്ടൂർക്കോണം നൂറുൽ ഇസ്‌ലാം മദ്റസയുടെ കീഴിൽ വർഷം തോറും നടന്നു വരുന്ന മിലാദ് ഫെസ്റ്റ് സ്നേഹ വസന്തം 2023 തിയതികൾ ഓൺലൈൻ കൂടി പ്രഖ്യാപിച്ചു. സെപ്റ്റംബർ 17, 24 തിയതികളാണ് ഫെസ്റ്റ് നടക്കുന്നത്. എക്‌സിബിഷൻ സെപ്റ്റംബർ 22 വെള്ളിയാഴ്ചയും നടക്കും. ബുജൈർ മഹ്ളരിയുടെ അധ്യക്ഷതയിൽ മാമം അബ്ദുല്ലത്തീഫ് ബാഖവി (കുടമുറ്റം മുസ്‌ലിം ജമാഅത്ത് ഖത്തീബ് & മുദരിസ്) ഉദ്ഘാടനം ചെയ്യിതു.എ സെ വാഹിദ് ( പ്രസിഡന്റ് കുടമുറ്റം മുസ്‌ലിം ജമാഅത്ത് ) മിലാദ് സന്ദേശവും ബഷീർ അണ്ടൂർക്കോണം ( കുടമുറ്റം മുസ്‌ലിം ജമാഅത്ത് ജ:സെക്രട്ടറി ) പ്രഖ്യാപനം നടത്തുകയും അൻഷാദ് ജൗഹരി വിഷയവതരണവും നടത്തി. 60 ൽപരം മത്സരങ്ങളും മൂന്ന് ടീമുകളായി 7 വേദികളിലായി 200 ൽ അധികം കുട്ടികൾ മത്സരങ്ങൾക് മാറ്റുരക്കും . കൂടാതെ നൂറുൽ ഇസ്‌ലാം മദ്റസ അണ്ടൂർക്കോണം മദ്റസ വിദ്യാർത്ഥികളും,പൂർവ്വ വിദ്യാർത്ഥികളും,ഉസ്താദുമാരും രക്ഷിതാക്കളും കൂടി ചേർന്ന് എക്‌സിബിഷൻ കൂടി നടത്തുകയും, പൊതുജനങ്ങൾക് സന്ദർശനവും ഉണ്ടാവും. പൊതുജന ക്വിസ്, ഫാമിലി മാഗസിൻ, കൊളാഷ് പോലുള്ള മത്സരങ്ങൾ പൊതുജനങ്ങൽക്ക് വേണ്ടി ഉണ്ടാവും. പ്രാരംഭ ദുആ നസീർ മുസ്‌ലിയാർ, അമീർ അലി മന്നാനി സ്വാഗതവും,ഹാഷിം നഈമി നന്ദിയും പറഞ്ഞു.