*മികവ് 2022 പുരസ്കാരം തോന്നയ്ക്കൽ സ്കൂളിന്*

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന "മികവ് - 2022" ജില്ലാതല പുരസ്കാരം ഗവ:ഹയർ സെക്കന്ററി സ്കൂൾ തോന്നയ്ക്കലിന്.
ഹൈസ്കൂൾ വിഭാഗം അക്കാദമിക- അക്കാദമികേതര മേഖലകളിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഈ വർഷം മികച്ച PTA യ്ക്കുള്ള ജില്ലാ തല പുരസ്കാരവും സ്കൂൾ സ്വന്തമാക്കിയിരുന്നു.