2020ലായിരുന്നു പരാതിക്കിടയായ സംഭവം. മുനിസിപ്പൽ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഇരുവരും പരിചയത്തിലാകുന്നത്. 2020 സെപ്റ്റംബറിൽ ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15,83,20,000 രൂപ നൽകുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദ്രൻ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന് പരാതിയിൽ പറയുന്നു.
വ്യവസായിയില്‍ നിന്ന് പണം നേടാൻ രവീന്ദർ വ്യാജരേഖ ചമച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ ഒളിവിലായിരുന്നുവെങ്കിലും ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.