ഫിഷറീസ് ഇ-ഗ്രാൻറുമായി ബന്ധപ്പെട്ട അദാലത്ത് സെപ്റ്റംബർ 16 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും.

ഇ-ഗ്രാന്റ്‌സ് അദാലത്ത്

ഫിഷറീസ് ഇ-ഗ്രാൻറുമായി ബന്ധപ്പെട്ട അദാലത്ത് സെപ്റ്റംബർ 16 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടും തുക ലഭിക്കാത്തവരും. ഇതുവരെ ക്ലെയിം അയക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടും അപേക്ഷകളുടെ ഹാർഡ് കോപ്പി ജില്ലാ ഓഫീസിൽ എത്തിക്കാത്ത സ്ഥാപനങ്ങളും രേഖകൾ സഹിതം അദാലത്തിൽ പങ്കെടുക്കണമെന്ന് തിരുവനന്തപുരം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.