കൂട്ട അവധിയെടുത്ത് കെഎസ്ഇബി ജീവനക്കാരുടെ ടൂര്‍; പീരുമേട് ഇരുട്ടിലായത് 16 മണിക്കൂര്‍, അന്വേഷണം

കെഎസ്ഇബി ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതോടെ പീരുമേട്ടില്‍ 16 മണിക്കൂര്‍ വൈദ്യുതി മുടങ്ങി. സംഭവം വിവാദമായതിന്റെ പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച ഇടുക്കിയില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. ഉച്ചകഴിഞ്ഞ് പീരുമേട്ടില്‍ ശക്തമായി മഴപെയ്തതോടെ വൈദ്യുതിയും മുടങ്ങി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആശുപത്രി, പോലീസ് സ്റ്റേഷന്‍ തുടങ്ങി വിനോദ സഞ്ചാര മേഖലയെയും വൈദ്യുതി മുടക്കം ബാധിച്ചു.


കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും എല്ലാവരും ടൂര്‍ പോയി എന്നായിരുന്നു മറുപടി. പരാതി വ്യാപകമായതോടെ തകരാറ് പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ മുഴുവനായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല.ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നഷ്ടപ്പെട്ട വൈദ്യുതി ശനിയാഴ്ച രാവിലെയോട് കൂടിയാണ് ലഭിച്ചത്.