കാട്ടാക്കടയിൽ നിന്നും കാണാതായ 13കാരനെ കണ്ടെത്തി

കാട്ടാക്കട: വീടുവിട്ട 13കാരനെ കണ്ടെത്തി. കള്ളിക്കാട് നിന്ന് കാട്ടാക്കടയിലേക്കുള്ള ബസിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാട്ടാക്കട ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്റെ മകൻ ഗോവിന്ദ് ആണ് രാവിലെ കത്തെഴുതി വച്ച ശേഷം വീടുവിട്ടിറങ്ങിയത്.