കോട്ടയം :തലയോലപ്പറമ്പിൽ മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയിൽ ഹാരിസിന്റെ മകൻ മുഹമ്മദ് അബൂബക്കർ ഹാരിസ്(13) ആണ് മരിച്ചത്.ഫുട്ബോൾ കളിക്കിടെ തെറിച്ചുപോയ ബോൾ എടുക്കാൻ പോയപ്പോഴാണ് മതിൽ ഇടിഞ്ഞു വീണു അപകടം.
വ്യാഴാഴ്ച വൈകീട്ട് 5.30-ന് വെട്ടിക്കാട്ടുമുക്ക് ഹൗസിങ് കോളനിക്ക് സമീപമാണ് സംഭവം