വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ചു അപകടത്തിൽ പരിക്കേറ്റ 10 വയസുകാരൻ മരണപെട്ടു

വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ചു 10 വയസുകാരൻ മരണപെട്ടു. കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി ഷാൻ - താഹിറ ദാമ്പതികളുടെ മകൻ മുഹമ്മദ്‌ ഫർഹാൻ (10) ആണ് മരണപെട്ടത്.

ഇന്ന് വൈകിട്ട് 4:15 നായിരുന്നു അപകടം. വർക്കല മൈതാനത്തേക്ക് പോകുകയായിരുന്ന ഗോകുലം ബസ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിയുടെ പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങിയതായി ദൃശ്സാക്ഷികൾ പറഞ്ഞു. ബസ് ജീവനക്കാർ ഓടി രക്ഷപെട്ടു.