കിളിമാനൂർ RRV ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂളിന് എതിരെ കിളിമാനൂർ ഗവ: HSS - ലെ PTA-യും രക്ഷിതാക്കളും നൽകിയ പരാതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
നല്ല രീതിയിൽ പ്രവർത്തിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന RRV ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂളിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കിളിമാനൂർ ഗവ: HSS അധികൃതർ തന്നെ പരാതികൾ കൊടുത്തതായും മറ്റും നവ മാധ്യമങ്ങളിൽ പ്രചരണം നടത്തുന്നതിന് എതിരെ RRV ഗേൾസ് സ്കൂൾ അധികൃതർ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്.
കഴിഞ്ഞ ദിവസം ബയോമെട്രിക് ഓതൻ്റിക്കേഷന് വേണ്ടി സ്കൂളിലെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ ബയോമെട്രിക് എൻട്രി നടത്തുവാൻ വേണ്ടി കിളിമാനൂർ ഗവ: HSS -ലേയ്ക്ക് പോകുവാൻ വന്ന ഉദ്യോഗസ്ഥൻ സ്കൂൾ മാറി RRV ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്തി. തുടർന്ന് RRV സ്കൂൾ അധിക്യതൽ ഇതല്ല സ്കൂൾ ഗവ: HSS - ൽ ആണ് ബയോ മെട്രിക് ഓതൻ്റിക്കേഷൻ നടക്കുന്നത് എന്ന് അറിയിച്ചപ്പോൾ അദ്ദേഹം RRV സ്കൂളിൽ നിന്ന് തിരിച്ച് ഗവ: HSS -ലേയ്ക്ക് പോകുകയാണ് ഉണ്ടായത്. എന്നാൽ ഇദ്ദേഹത്തെ RRV സ്കൂൾ അധിക്യതർ തട്ടിക്കൊണ്ട് പോയി എന്ന് വ്യാജ പ്രചരണങ്ങൾ നടത്തുകയും RRV സ്കൂളിൻ്റെ പ്രശസ്തിക്ക് കളങ്കം ഉണ്ടാകുന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കിളിമാനൂർ ഗവ: HSS അധികൃതർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് RRV സ്കൂൾ അധികൃതൽ വിദ്യാഭ്യാസ വകുപ്പിനോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.