തിരുവനന്തപുരം ജില്ലയിലെ ഈ വർഷത്തെ മികച്ച PTA യ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിനാണ് ലഭിച്ചത്. ഇതിന്റെ സന്തോഷം പങ്കിടുന്നതിന് വേണ്ടി PTA, SMC, Staff Council അംഗങ്ങൾ സ്കൂളിൽ ഒത്തുകൂടി. PTA പ്രസിഡന്റ് ശ്രീ. E നസീർ അധ്യക്ഷനായിരുന്ന യോഗത്തിൽ SMC ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഉദ്ഘാടന കർമ്മം നിർവഹിച്ചു. SMC വൈസ് ചെയർപേർസൺ ശ്രീമതി. രേഖ. പി.ജി, Principal ശ്രീമതി. ജസ്സി ജലാൽ, HM ശ്രീ. സുജിത്ത്. A, Staff സെക്രട്ടറിമാരായ ശ്രീമതി. ജാസ്മിൻ. H.A, ശ്രീമതി. ബീന, ഹയർ സെക്കന്ററി അധ്യാപകരായ ശ്രീ. ദേവദാസ്, ശ്രീ.രാജു, PTA അംഗം ശ്രീ.ഹരികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക.. രക്ഷകർതൃ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ സ്നേഹ സൂചകമായി PTA / SMC കമ്മറ്റി എല്ലാ അധ്യാപകർക്കും പ്രശംസാപത്രം നൽകി.