ആലംകോട് ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനമായ അബ്രോ ടവർ ആറ്റിങ്ങൽ MP അടൂർ പ്രകാശ് നിർവഹിച്ചു. O.S അംബിക MLA, ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് S. കുമാരി, ലണ്ടൻ മുൻ മേയറും കൗൺസിലറും ആയ മഞ്ജു ഷാഹുൽ ഹമീദ്, വാർഡ് മെമ്പറും മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ. നജാം, വാർഡ് കൗൺസിലർ ശ്രീമതി. ലൈല ബീവി, ഷെയർ ഹോൾഡേഴ്സ്, പ്രദേശവാസികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീ. നാസർ കൊക്കോട് സ്വാഗതവും, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ ആശംസകളും അറിയിച്ചു.