ആലംകോട് ഗവൺമെന്റ് എൽപിഎസിലെ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം ഒ എസ് അംബിക MLA നിർവഹിച്ചു.

ആലംകോട് ഗവ : എൽ. പി.സ്കൂളിന് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 14,270,60 രൂപയും സ്കൂൾ വികസന സമിതി സമാഹരിച്ച 3,60000 രൂപയും ചേർത്ത് ചിലവഴിച്ച് വാങ്ങിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം   ഒ എസ് അംബിക MLA നിർവഹിച്ചു. തദവസരത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ എസ് കുമാരി. വൈസ് ചെയർമാൻ തുളസീധരൻ പിള്ള. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗിരിജ. ഒന്നാം വാർഡ് കൗൺസിലർ ലൈല ബീവി.  അറേബ്യൻ നാസർ .എച്ച് നാസിം. നഹാസ്. നസീർ.നിജാസ്.വഹാബ്.മായ. ആറ്റിങ്ങൽ എ ഇ ഓ .വിജയകുമാരൻ നമ്പൂതിരി. തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് റീജ സത്യൻ സ്വാഗതവും .എസ് എം സി ചെയർമാൻ നാസിം നന്ദിയും പറഞ്ഞു.