കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മിമിക്രി ആര്‍ട്ടിസ്റ്റും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം താരവുമായ തങ്കച്ചന്‍ വിതുര സുഖംപ്രാപിച്ചുവരുന്നു. കാറുമായി ജെസിബി കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ തങ്കച്ചന്‍ ചികിത്സയിലായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌റ്റേജ് ഷോ കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്. നെഞ്ചിനും കഴുത്തിനുമാണ് പരുക്കേറ്റിരുന്നത്.