തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീണ്ടും വാഹനാപകടം. കടയ്ക്കാവൂര്‍ തൊപ്പി ചന്തയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വീട്ടിലേക്ക് മറഞ്ഞു. ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നിസാര പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവലയൂര്‍ പെരുങ്കുളം സ്വദേശികള്‍ ആണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
കടയ്ക്കാവൂരില്‍ ബൈപാസ് നിര്‍മ്മാണ കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്. റോഡ് പണി നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് ആരോപണം.