ആറ്റിങ്ങൽ: നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നാടകോത്സവം ഉദ്ഘാടന സമ്മേളനം കലാരത്ന ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നഗരത്തിലെ പൗരാവലിക്കു വേണ്ടി അധ്യക്ഷ അഡ്വ.എസ്.കുമാരി രംഗപടകലാകാരൻ സുജാതനെ ആദരിച്ചു. ആഗസ്റ്റ് 21 ന് ആരംഭിച്ച് സെപ്റ്റംബർ 5 ന് സമാപിക്കുന്ന ഓണാഘോഷത്തിൽ കലാകായിക മത്സരങ്ങളും വിവിധങ്ങളായ സ്റ്റേജ് പരിപാടികളും നടക്കുന്നു. സെപ്റ്റംബർ 5 ന് സാംസ്കാരിക ഘോഷയാത്രയോടു കൂടി അവസാനിക്കുന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ആന്റെണി രാജു ഉദ്ഘാടനം ചെയ്യും. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന നാടകോത്സവ ഉദ്ഘാടന യോഗത്തിൽ വക്കം ഷക്കീർ അധ്യക്ഷത വഹിച്ചു. അനിൽ ആറ്റിങ്ങൽ സ്വാഗതം പറഞ്ഞു. നഗരസ ചെയർപേഴ്സൺ എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.