സംസ്ഥാനത്ത് കോഴിയിറച്ചി വിലയിലും വൻ വർദ്ധനവ്.

തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിയിറച്ചി വിലയിലും വൻ വർദ്ധനവ്. സംസ്ഥാനത്ത് ഒരാഴ്ചയ്‌ക്ക് മുൻപ് 190 രൂപയായിരുന്ന കോഴി ഇറച്ചിയുടെ വില ഇപ്പോൾ 240 രൂപയായി വർദ്ധിച്ചിരിക്കുകയാണ്. പുഴ്‌ത്തിവെയ്പ്പും കൃത്രിമ വില വർദ്ധനവുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് ഒരാഴ്ചയ്‌ക്കിടെ വർദ്ധിച്ചത് 50 രൂപയാണ്. വിലയിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം. വിലവർദ്ധനവിൽ സാധാരണക്കാർക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സമയത്ത് വില ഉയർന്ന് നിന്നാൽ വിപരീത ഫലമുണ്ടാക്കുമെന്നതാണ് പ്രശ്നം.